പുലിയന്നൂര്‍ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോല്‍സവത്തിന് ദീപ കാഴ്ചയൊരുക്കാന്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പിയുമെത്തി. അമ്പലത്തില്‍ നിന്നും ആറാട്ടു കടവിലേക്കു നടക്കുന്ന ഘോഷയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ ചേര്‍ന്നാണ് ദീപകാഴ്ച ഒരുക്കുന്നത്. കടവില്‍ ഫ്രാന്‍സിസ് ജോര്‍ജ് എം.പി ദീപം തെളിച്ചത് ഭക്തജനങ്ങള്‍ക്കും ആഹ്ലാദമായി. ഈശ്വര ചൈതന്യമാണ് ദീപം തെളിയിക്കുന്നതിലൂടെ അനുസ്മരിക്കുന്നതെന്നും എല്ലാ മതവിശ്വാസങ്ങളിലും ദീപത്തിന് വലിയ പ്രാധാന്യമുണ്ടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
ബ്രില്യന്റ് ജംഗ്ഷനില്‍ നടന്ന വയലിന്‍ ഫ്യൂഷന്‍ പരിപാടിയും ആസ്വദിച്ചാണ് ഫ്രാന്‍സിസ് ജോര്‍ജ് മടങ്ങിയത്. രാധാകൃഷ്ണന്‍ ഇടാട്ടുതാഴെ, സന്തോഷ് കാവുകാട്ട്, തങ്കച്ചന്‍ മണ്ണൂശ്ശേരില്‍, രാജു കോനാട്ട്, സുന്ദരേശന്‍ അരീക്കുഴിയില്‍, സജി ഓലിക്കര, പുത്തൂര്‍ പരമേശ്വരന്‍ നായര്‍ ,ജോഷിബ പുളിയനാല്‍ , ദിനേശ് മുന്നകര, സോജി തലക്കുളം, അഡ്വ. അനില്‍ മാധവപിള്ളി, കെ.ആര്‍ മുരളിധരന്‍ നായര്‍ , ജയകൃഷ്ണന്‍ തുടങ്ങിയവരും എം.പിയോടൊപ്പമുണ്ടായിരുന്നു.
0 Comments