അതിരമ്പുഴ അല്‍ഫോന്‍സാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. അതിരമ്പുഴ സെന്റ് മേരിസ് പാരിഷ് ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് മാത്യു.റ്റി.ജെ തേക്കുനില്‍ക്കുംപറമ്പില്‍ അധ്യക്ഷത വഹിച്ചു. അതിരമ്പുഴ പള്ളി വികാരി റവ. ഫാ. ഡോ. ജോസഫ് മുണ്ടകത്തില്‍ അനുഗ്രഹ പ്രഭാഷണo നടത്തി.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് അമ്പലക്കുളം, പ്രോഗ്രാം കോഡിനേറ്റര്‍ വി.എം മാത്യു വലിയകുളത്തില്‍ എന്നിവര്‍ സംസാരിച്ചു. അങ്കമാലി ലിറ്റില്‍ ഫ്‌ലവര്‍ ഹോസ്പിറ്റലിലെ 15 ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധനകള്‍ നടന്നത്. ക്യാമ്പില്‍ സൗജന്യ നേത്ര പരിശോധനയും, അര്‍ഹരായവര്‍ക്ക് സൗജന്യ തിമിര ശസ്ത്രക്രിയയും നടത്തും. അല്‍ഫോന്‍സ ട്രസ്റ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
0 Comments