ഉപയോഗശൂന്യമായ ഫ്രിഡ്ജ് മിനി ലൈബ്രറിയായി മാറി. കാണക്കാരി പഞ്ചായത്തില്‍ വെമ്പള്ളിയിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിലാണ് മിനി ലൈബ്രറി തുറന്നത്. കാണക്കാരി ഗവ: HSS NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പുസ്തകാരാമം പദ്ധതിയുടെ ഭാഗമായി മിനി ലൈബ്രറി ആരംഭിച്ചത്. യാത്രക്കാര്‍ക്കും ഓട്ടോഡ്രൈവര്‍മാര്‍ക്കും കരിങ്കല്‍ തൊഴിലാളികള്‍ക്കും പുസ്തകങ്ങള്‍ വായിക്കാനവസരമൊരുക്കിയാണ് മിനി ലൈബ്രറി.
സ്‌കൂള്‍ NSS യൂണിറ്റിന്റെ നേതൃത്വത്തില്‍ ആക്രിക്കടയില്‍ നിന്നും വാങ്ങിയ ഫ്രിഡ്ജാണ് ശുചീകരിച്ച് പോസ്റ്ററുകള്‍ പതിപ്പിച്ച് ലൈബ്രറിയാക്കിയത്. 150 ഓളം പുസ്തകങ്ങളാണ് മിനി ലൈബ്രറിയിലുള്ളത്. കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബികാ സുകുമാരന്‍ മിനി ലൈബ്രറി ഉദ്ഘാടനം ചെയ്തു . വിജയചന്ദ്ര കൈമള്‍ അധ്യക്ഷനായിരുന്നു. NSS പ്രോഗ്രാം ഓഫീസര്‍ തോമസ് സെബാസ്റ്റ്യന്‍, മനോജ് T ബഞ്ചമിന്‍, ശ്രീജ തുടങ്ങിയവര്‍നേതൃത്വം നല്‍കി.
0 Comments