മരങ്ങാട്ടുപിള്ളി ഗവ. ആശുപത്രി ജംഗ്ഷന്‍ അപകട മേഖലയാവുന്നു. പാലാ വൈക്കം റോഡില്‍ നിന്നും ആശുപത്രിയിലേക്ക് തിരിയുന്ന ഭാഗത്താണ് അപകട സാധ്യതയേറുന്നത്. ആശുപത്രി റോഡില്‍ നിന്നും ഇറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് മെയിന്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ കൃത്യമായി കാണാന്‍ കഴിയാത്തതാണ് അപകടം വിളിച്ചു വരുത്തുന്നത് മെയിന്‍ റോഡിലൂടെ വേഗതയിലെ ത്തുന്ന വാഹനങ്ങള്‍ ആശുപത്രി റോഡില്‍ നിന്നും അപ്രതീക്ഷമായി ഇറങ്ങി വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യതയുമുണ്ട്. ഈ ഭാഗത്ത് റോഡിന് വീതി കുറയുന്നതും പ്രശ്‌നമാവുന്നുണ്ട്. ജംഗ്ഷന്റെ വീതികൂട്ടണമെന്ന് ആവശ്യമുയരുന്നു. ആശുപത്രിയിലേക്കു പോകുന്ന രോഗികള്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാന്‍ സൗകര്യമൊരുക്കുന്നതിന് സീബ്രാലൈന്‍ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നു.
0 Comments