ഗ്രാമസ്വരാജ് പഠന കേന്ദ്രം ഏര്‍പ്പെടുത്തിയ ഗ്രാമസ്വരാജ് പുരസ്‌കാര സമര്‍പ്പണം മരങ്ങാട്ടുപിള്ളിയില്‍ നടന്നു. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിച്ചു. സംസ്ഥാനത്തെ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് ഗ്രാമസ്വരാജ് പഠനകേന്ദ്രം ഏര്‍പ്പെടുത്തിയ പുരസ്‌കാരം കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീര ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രി ജോര്‍ജ് കുര്യനില്‍ നിന്നും ഗ്രാമപഞ്ചായത്ത് മെമ്പര്‍ സന്തോഷ് കുമാര്‍ എം. എന്‍ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി എമ്മാനുവല്‍ അധ്യക്ഷനായിരുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി. എം. മാത്യു, ബ്ലോക്ക് മെമ്പര്‍മാരായ ജോണ്‍സണ്‍ പുളിക്കീല്‍, പി. എന്‍ രാമചന്ദ്രന്‍, സഹകരണ ബാങ്ക് പ്രസിഡണ്ട് എം. എം. തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ് , ജാന്‍സി ടോജോ മെമ്പര്‍മാരായ പ്രസീദ സജീവ്, നിര്‍മ്മല ദിവാകരന്‍, ലിസി ജോര്‍ജ്, സലിമോള്‍ ബെന്നി, ബെനെറ്റ് പി. മാത്യു, ജോസഫ് ജോസഫ്, സാബു അഗസ്റ്റിന്‍ സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമള്‍ ഗ്രാമ സ്വരാജ് പഠനകേന്ദ്രം ജനറല്‍ സെക്രട്ടറി എന്‍. കെ ബാലചന്ദ്രന്‍ കണ്‍വീനര്‍ ഇടയം സതീശന്‍ രാഷ്ട്രീയ കക്ഷി നേതാക്കളായ മാര്‍ട്ടിന്‍ അഗസ്റ്റിന്‍, ലിജിന്‍ ലാല്‍, സജിമോന്‍ സി. റ്റി, ജോസഫ് മാണി തുടങ്ങിയവര്‍ പ്രസംഗിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ് കൈമളിനെയും സീനിയര്‍ ക്ലര്‍ക്ക് പ്രമോദ് പി.എയേയുംആദരിച്ചു.
0 Comments