വേനല്‍ ചൂട് വര്‍ദ്ധിച്ചതോടെ ജില്ലയില്‍ മഞ്ഞപ്പിത്തം വ്യാപകമാകുന്നു. ജില്ലയില്‍ ഈ വര്‍ഷം 15-ാളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രാമപുരം, കരൂര്‍ പഞ്ചായത്തുകളിലാണ് കൂടുതല്‍ പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത് . ചക്കാമ്പുഴ സ്വദേശിയായ പതിനാല് വയസുകാരന്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു. മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രതിരോധ നടപടികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ശക്തമാണെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യവകുപ്പ് പറയുന്നു. കുടിവെള്ളം വഴിയും ആഹാരസാധനങ്ങള്‍ വഴിയും പകരുന്ന എഇ വിഭാഗം ഹെപ്പ റൈറ്റിസ് ആണ് കൂടുതലും കണ്ടുവരുന്നത്. നിലവില്‍ ജില്ലയില്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആഹാര ശുചിത്വവും പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചത്.
0 Comments