Breaking...

9/recent/ticker-posts

Header Ads Widget

പച്ചക്കറി കൃഷിയുടെ വിളവെടുപ് നടന്നു



പാലാ KM മാണി മെമോറിയല്‍ ജനറല്‍ ആശുപത്രി പരിസരത്ത് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ് നടന്നു. ആര്‍ എം ഒ ഡോ അരുണ്‍ ഉദ്ഘാടനം ചെയ്തു. ആര്‍ എം ഒ ഡോ.രേഷ്മ, നഴ്സിംഗ് സൂപ്രണ്ട് ഷെറീഫാ വി എം, എച്ച് ഐ സി ഓഫീസര്‍ രാജു വി ആര്‍, എച്ച് ഐ സി നഴ്സിംഗ് ഓഫീസര്‍ സിന്ധു പി നാരായണന്‍, സ്്റ്റാഫ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോണിക്കുട്ടി ചാക്കോ തുടങ്ങിയവര്‍ സംസാരിച്ചു. ആശുപത്രിയിലെ പാര്‍ട്ട് ടൈം സ്വീപ്പറായ ഹരികുമാര്‍ മറ്റക്കരയുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി നടത്തിയത്. 

ശീതകാല പച്ചക്കറികളായ കോളിഫ്‌ളവറും കാബേജും കൂടാതെ വെണ്ട, വഴുതന, മത്തന്‍, ചീര  തുടങ്ങിയവയെല്ലാം ആശുപത്രി കോമ്പൗണ്ടില്‍ കൃഷി ചെയ്തിട്ടുണ്ട്. മാലിന്യങ്ങള്‍ നിറഞ്ഞിരുന്ന ഭാഗങ്ങള്‍ ശുചീകരിച്ചാണ് കൃഷിയിറക്കിയത്.  ജീവനക്കാരുടെ കൂട്ടായ്മയില്‍ പച്ചക്കറി കൃഷിയും ആമ്പല്‍ ക്കുളവുമെല്ലാം  ആശുപത്രി പരിസരത്തെ മനോഹരമാക്കുന്നു മാലിന്യമുക്തം നവകേരളം പദ്ധതിക്ക് മാതൃകയാവുകയാണ് ആശുപത്രിയിലെ പച്ചക്കറിത്തോട്ടമെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹരികുമാര്‍ മറ്റക്കര പറഞ്ഞു. കൃഷിസ്ഥലവും ആമ്പല്‍ക്കുളവും ഉപയോഗശൂന്യമായ വസ്തുക്കള്‍   വലിച്ചെറിഞ്ഞ് മലിനമാക്കരുതെന്ന അഭ്യര്‍ത്ഥനയാണ് അധികൃതര്‍ക്കുള്ളത്.

Post a Comment

0 Comments