കടനാട് സെന്റ് മാത്യൂസ് എല്‍.പി.സ്‌കൂള്‍ ശതാബ്ദിയാഘോഷങ്ങള്‍ ബുധനാഴ്ച സമാപിക്കും. ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങള്‍ക്കാണ് ഫെബ്രുവരി 5 ന് സമാപനമാക്കുന്നതെന്ന് സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിനറ്റ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 5 ന് വൈകിട്ട് 4 ന് നടക്കുന്ന പൊതു സമ്മേളനത്തില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര അധ്യക്ഷനായിരിക്കും. പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
.
മാണി സി. കാപ്പന്‍ എം.എല്‍.എ ശതാമ്പ്ദി സന്ദേശം നല്‍കും. ഇന്ററാക്ടീവ് ബോര്‍ഡ് ഉദ്ഘാടനവും MLA നിര്‍വഹിക്കും. കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ. ജോര്‍ജ് പുല്ലുകാലായില്‍ മുഖ്യ പ്രഭാഷണം നടത്തും. വിരമിക്കുന്ന അധ്യാപിക ജിജിമോള്‍ ജേക്കബിനെ ചടങ്ങില്‍ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി സ്മരണിക പ്രകാശനം ചെയ്യും. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ എല്‍.എസ്.എസ്. പ്രതിഭകളെ ആദരിക്കും. ശതാബ്ദി കണ്‍വീനര്‍മാരെ ഫാ. ഐസക് പെരിങ്ങാമലയില്‍ ആദരിക്കും. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ മാനേജര്‍ ഫാ. അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര ,ഹെഡ്മിസ്ട്രസ് സിസ്റ്റര്‍. ലിനറ്റ്, PTA . പ്രസിഡന്റ് ജോജോ ജോസഫ്, ജനറല്‍ കണ്‍വീനര്‍ തോമസ് കാവുംപുറം, ഫിനാന്‍സ് കണ്‍വീനര്‍ ഉഷാ രാജു, പബ്‌ളിസിറ്റി കണ്‍വീനര്‍ ബിനു വള്ളോംപുരയിടം എന്നിവര്‍ സംബന്ധിച്ചു.
0 Comments