Breaking...

9/recent/ticker-posts

Header Ads Widget

കടനാട് സെന്റ് മാത്യൂസ് എല്‍.പി. സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനമായി.



കടനാട് സെന്റ് മാത്യൂസ് എല്‍.പി. സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനമായി. സമാപന സമ്മേളനം ബിഷപ് മാര്‍  ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.  ഒരു വ്യക്തിയുടെ ഭാവി ജീവിതത്തിലേക്കുള്ള പാസ്‌പോര്‍ട്ടാണ് വിദ്യഭ്യാസവും പള്ളിക്കൂടവും എന്ന് ബിഷപ് പറഞ്ഞു.  സ്‌കൂള്‍ മാനേജര്‍ ഫാ അഗസ്റ്റിന്‍ അരഞ്ഞാണി പുത്തന്‍പുര അധ്യക്ഷനായിരുന്നു.


.



  കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ ജോര്‍ജ് പുല്ലുകലായില്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ്  ജിജി തമ്പി സ്മരണിക പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ ഇന്ററാക്ടീവ് ബോര്‍ഡ് ഉദ്ഘാടനം ചെയ്തു. ഫാ. ഐസക് പെരിങ്ങാമലയില്‍ ശതാബ്ദി കണ്‍വീനര്‍മാരെ ആദരിച്ചു. ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിനറ്റ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി.ജി. സോമന്‍, ബ്ലോക്ക് മെമ്പര്‍മാരായ പി.കെ.ബിജു, ലാലി സണ്ണി, വാര്‍ഡ് മെമ്പര്‍ ഉഷാ രാജു, സിബി ചക്കാലക്കല്‍, ജോസ് പ്ലാശനാല്‍,എ.ഇ.ഒ. കെ.ബി.സജി, സിസ്റ്റര്‍ ലിസ്ബത്ത്, കെ.കെ. ജോസഫ്, സജി തോമസ്, പി.ടി.എ. പ്രസിഡന്റ് ജോജോ ജോസഫ്, ബിന്‍സ് കെ. ബെന്നി, ജനറല്‍ കണ്‍വീനര്‍ തോമസ് കാവുംപുറം, ഡേവിഡ് സി. ജേക്കബ്, നീതു ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. സര്‍വീസില്‍ നിന്നു വിരമിക്കുന്ന അധ്യാപിക ജിജിമോള്‍ ജേക്കബിനെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളുടെയും പൂര്‍വവിദ്യാര്‍ഥികളുടെയും വിവിധ കലാപരിപാടികളും നടന്നു.

Post a Comment

0 Comments