കടപ്ലാമറ്റം സെന്റ് മേരീസ് പള്ളിയില്‍ കാഴ്ചവയ്പു തിരുനാളാഘോഷം ഭക്തിനിര്‍ഭരമായി. വെള്ളിയാഴ്ച വൈകിട്ട് തിരുസ്വരൂപ പ്രതിഷ്ഠയും ജപമാല പ്രദക്ഷിണവും നടന്നു. ശനിയാഴ്ച രാവിലെ റവ: ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ച് സന്ദേശം നല്‍കി.
.
.വൈകിട്ട് കുറവിലങ്ങാട് പള്ളി ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ അഗസ്റ്റ്യന്‍ കൂട്ടിയാനി തിരുനാള്‍ കുര്‍ബ്ബാന അര്‍പ്പിച്ചു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച വൈകീട്ട് 4.30 ന് റാസ കുര്‍ബ്ബാനയ്ക്ക് ഫാദര്‍ ജോണ്‍ കുഴികണ്ണിയില്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് ആഘോഷമായ കാഴ്ചവയ്പ് പ്രദക്ഷിണവും ടൗണ്‍ കപ്പേളയില്‍ കാഴ്ചവയ്പു കര്‍മ്മവും നടക്കും.
0 Comments