ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം ഉത്സവത്തിനു മുന്നോടിയായി, കടപ്പൂര് കരക്കാരുടെ കുലവാഴ കരിക്കിന്‍ കുല സമര്‍പ്പണം ഫെബ്രുവരി 26 -ന് നടക്കും. കടപ്പൂര് കരക്കാര്‍ ദേശാധിപനായ ഏറ്റുമാനൂരപ്പന് ഭക്തിപൂര്‍വ്വം സമര്‍പ്പിക്കുന്നതിനായി കുലവാഴ, കരിമ്പ്,കരിക്കും കുല എന്നിവ വഹിച്ചുകൊണ്ടാണ് ഘോഷയാത്ര നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ ക്ഷേത്രങ്ങളില്‍ നിന്നും കുലവാഴകളും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ കടപ്പൂര് ദേവീക്ഷേത്ര സന്നിധിയില്‍ സംഗമിക്കും.ഉച്ചകഴിഞ്ഞ് 3.30-ന് മന്ത്രി വി .എന്‍ .വാസവന്‍ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും.
കാണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍ അധ്യക്ഷത വഹിക്കും. ക്ഷേത്രം രക്ഷാധികാരി ഡോ.എം.ജെ. എം . നമ്പൂതിരി അനുഗ്രഹ പ്രഭാഷണവും, കെ .എന്‍. ശ്രീകുമാര്‍ മുഖ്യ സന്ദേശവും നല്‍കും. തുടര്‍ന്ന് കാരൂര്‍ കൊട്ടാരത്തില്‍ കാണിക്കയര്‍പ്പിച്ച് മാളോല ,ഒളുക്കാല, ക്ലാമറ്റം, വള്ളിക്കാട് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഏറ്റുമാനൂര്‍ തവളക്കുഴി ജങ്ഷനില്‍ എത്തുമ്പോള്‍ വിവിധ ഹൈന്ദവ സംഘടനകള്‍, ഓട്ടോ ഡ്രൈവേഴ്‌സ്, വ്യാപാരി വ്യവസായി സുഹൃത്തുക്കള്‍, നഗരസഭാ അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരണം നല്‍കും.
തളക്കുഴിയില്‍ നിന്നും ആരംഭിക്കുന്ന സാംസ്‌കാരിക ഘോഷയാത്ര താലപ്പൊലിയുടെയും നാടന്‍ കലാരൂപങ്ങളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ക്ഷേത്ര നഗരിയെ വലം വച്ച് ആറാട്ട് മണ്ഡപത്തിലൂടെ ക്ഷേത്രസന്നിധിയില്‍ പ്രവേശിക്കും.ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡിന്റെയും ഉപദേശക സമിതിയുടെയും നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ച് കുലവാഴകളും ,കരിമ്പ് ,കരിക്കിന്‍ കുലകളും ഏറ്റുവാങ്ങും. തുടര്‍ന്ന് കരക്കാര്‍ ഉത്സവത്തിനായി ദേശകാണിക്ക തിരുനടയില്‍ സമര്‍പ്പിച്ച് വിളിച്ചു ചൊല്ലി പ്രായശ്ചിത്തം നടത്തി അടുത്ത വര്‍ഷത്തെ ഘോഷയാത്ര നടത്തിപ്പിനായി അനുമതി വാങ്ങി ക്ഷേത്രത്തി നു പ്രദിക്ഷണം ചെയ്യുന്നതോടെ ഈ വര്‍ഷത്തെ ഘോഷയാത്ര പൂര്‍ത്തിയാകും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷ കമ്മിറ്റി പ്രസിഡന്റ് കെ .ആര്‍ . ശശികുമാരന്‍ നായര്‍,സെക്രട്ടറി മനോജ് കൃഷ്ണന്‍ നായര്‍,
ശ്രീ മഹാദേവ സാംസ്‌കാരിക സമിതി പ്രസിഡന്റ് കെ. എന്‍. ശ്രീകുമാര്‍, ദീപു മോഹനന്‍, വി.കെ.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
0 Comments