Breaking...

9/recent/ticker-posts

Header Ads Widget

കടവുപുഴ പാലം നിര്‍മാണം വൈകുന്നതിനെക്കുറിച്ച് pwd കൃത്യമായ മറുപടി നല്‍കണം എന്ന് ഹൈക്കോടതി



കടവുപുഴ പാലം നിര്‍മാണം വൈകുന്നതിനെക്കുറിച്ച് pwd കൃത്യമായ മറുപടി നല്‍കണം എന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. മൂന്നിലവ് സ്വദേശിയും ഹരിത കര്‍മ സേനാംഗവുമായ റോസമ്മ തോമസ് നല്‍കിയ ഹര്‍ജിയില്‍ ആണ് ജസ്റ്റിസ് സി.എസ് ഡയസിന്റെ നിര്‍ദ്ദേശം. 3 വര്‍ഷമായി കടവുപുഴ പാലം തകര്‍ന്നു കിടക്കുകയാണെന്നും, പഞ്ചായത്തും pwd യും പാലം നന്നാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നില്ല എന്നും കാണിച്ചാണ് ആണ് റോസമ്മ തോമസ് ഹൈക്കോടതിയെ സമീപിച്ചത്. 



.


ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി, പഞ്ചായത്തിനോടും, pwd യോടും മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടു. തങ്ങളുടെ പക്കല്‍ fund ഇല്ല എന്നും റോഡും പാലവും 2022 ഇല്‍ തന്നെ , pwd ക്ക് തിരിച്ചു നല്‍കിയതാണ് എന്നുമാണ് പഞ്ചായത്തിന്റെ നിലപാട്. soil investigation റിപ്പോര്‍ട്ട് ഉടനടി design wing നു നല്‍കും എന്നും design ലഭ്യമായാല്‍, എസ്റ്റിമേറ്റ് തയ്യാര്‍ ആക്കി administrative sanction വേണ്ടി സമര്‍പ്പിക്കും എന്നായിരുന്നു pwd നിലപാട്. എന്നാല്‍ എന്ത് കൊണ്ട് കാല താമസം വരുന്നു എന്നും സര്‍ക്കാരിന് പാലം പണിയാന്‍ ഉദ്ദേശം ഉണ്ടോ എന്നും ചോദിച്ച കോടതി, കൃത്യമായ മറുപടി നല്‍കണം എന്ന്  സര്‍ക്കാര്‍ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കി.  ഹര്‍ജി 2 ആഴ്ചക്ക് ശേഷം വീണ്ടും പരിഗണിക്കും.

Post a Comment

0 Comments