Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം



പുന്നത്തുറ കക്കയം  കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ഭക്തിയുടെ നിറവില്‍ ശിവരാത്രി ആഘോഷം നടന്നു. 24-ന് രാവിലെ വിശേഷാല്‍ പൂജകളോടെ ഉത്സവത്തിന് തുടക്കമായി. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തിരുവരങ്ങില്‍ തിരുവാതിര, കൈകൊട്ടിക്കളി, എന്നിവ നടന്നു. ശിവരാത്രി ദിനമായ 26-ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, 10.30-ന് രുദ്രാഭിഷേകം, കലശം, എന്നിവ ഉണ്ടായിരുന്നു.വൈകുന്നേരം 4.30 ന് ഭക്തിനിര്‍ഭരമായ കാവടി ഘോഷയാത്ര നടന്നു. 

കാവടി, നിശ്ചല ദൃശ്യങ്ങള്‍, വാദ്യമേളം  എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടിയായി. കറ്റോട് ജങ്ഷനില്‍ ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കി.  പൂക്കാവടി, കൊട്ടക്കാവടി, കലാരൂപങ്ങള്‍, ശിങ്കാരിമേളം, ഡി.ജെ. ഫ്യൂഷന്‍ എന്നിവയ്‌ക്കൊപ്പമാണ് കാവടി ഘോഷയാത്ര നീങ്ങിയത്. തിരുവരങ്ങില്‍ രാത്രി ഏഴിന് തിരുവാതിര, കൈകൊട്ടിക്കളി,നൃത്ത സന്ധ്യ എന്നിവയും നടന്നു.
11.30 ന് ശിവരാത്രി പൂജ, ശിവരാത്രി വിളക്ക് എന്നിവയോടെയാണ് ശിവരാത്രി ആഘോഷങ്ങള്‍ സമാപിച്ചത്.

Post a Comment

0 Comments