ജല്‍ജീവന്‍ മിഷന്റെ സന്ദേശവുമായി കിടങ്ങൂര്‍ പഞ്ചായത്തില്‍ കലാജാഥ സംഘടിപ്പിച്ചു. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ജല്‍ ജീവന്‍' മിഷന്റെ സന്ദേശമുള്‍ക്കൊണ്ട് പ്രണയിക്കാം ശുദ്ധജലത്തെ , അകറ്റാം അര്‍ബുദത്തെ എന്ന മുദ്രാവാക്യമുള്‍ക്കൊണ്ട് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെയും ചേര്‍പ്പുങ്കല്‍ ബി.വി.എം കോളജ് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടെയാണ് വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ലാഷ് മോബും സ്ട്രീറ്റ് പ്ലേയും നടത്തിയത്. രാവിലെ ഒന്‍പതരയ്ക്ക് ചേര്‍പ്പുങ്കല്‍ ഹൈസ്‌കൂള്‍ അങ്കണത്തില്‍ കലാജാഥയുടെ ഉദ്ഘാടനം ബി.വി.എം കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി ജല്‍ ജീവന്‍ മിഷന്‍ പ്രോജക്ട് ഓഫീസര്‍ ഷീബാ ബെന്നിക്ക് ജെ.ജെ.എം ഫ്‌ലാഗ് കൈമാറിക്കൊണ്ട് നിര്‍വ്വഹിച്ചു.
പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഇന്‍ ചാര്‍ജ് റവ.ഫാ.ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ബോബിച്ചന്‍ മാത്യു, മിനി ജറോം, സുനി അശോക്, ഹോളി ക്രോസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ. ഫാ. മാത്യു കുറ്റിയാങ്കല്‍, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് വില്ലന്‍ കല്ലുങ്കല്‍, ഐ.എസ്.എ പ്ലാറ്റ്‌ഫോം സംസ്ഥാന വൈസ് ചെയര്‍മാന്‍ ഡാന്റീസ് കൂനാനിക്കല്‍, പി.എസ്.ഡബ്ലിയു.എസ് പ്രോജക്ട് ഓഫീസര്‍ മെര്‍ളി ജയിംസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.ഉച്ചയ്ക്ക് പന്ത്രണ്ടിന് കിടങ്ങൂര്‍ അമ്പലം ജംഗ്ഷനില്‍ ഫ്‌ലാഷ് മോബിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സനില്‍കുമാര്‍ നിര്‍വ്വഹിച്ചു. ബ്ലോക്കു പഞ്ചായത്തംഗം അശോക് കുമാര്‍ പൂതമന അദ്ധ്യക്ഷത വഹിച്ചു. കിടങ്ങൂര്‍ ഗവ. യു.പി.സ്‌കൂള്‍ ജംഗ്ഷനില്‍ ഫ്‌ലാഷ് മോബിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് നിര്‍വ്വഹിച്ചു. ബി.വി.എം കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ദീപാ ബാബു , പ്രോഗ്രാം ഇന്‍ ചാര്‍ജ് ബ്രിസ്റ്റോ മാത്യു, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രോജക്ട് ഓഫീസര്‍മാരായ പി.വി. ജോര്‍ജ് പുരയിടം, സി.എസ്. ഉല്ലാസ് , സെബാസ്റ്റ്യന്‍ ആരുച്ചേരില്‍, ഷീബാ ബെന്നി, എബിന്‍ ജോയി, അനുസാബു തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം കൊടുത്തു. കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്തില്‍ അന്‍പത്തിയഞ്ചു കോടിയുടെ കുടിവെള്ള വിതരണ പദ്ധതികളാണ് ജല്‍ ജീവന്‍ മിഷന്റെ ഭാഗമാ യി കേരള വാട്ടര്‍ അതോറിറ്റി നടപ്പിലാക്കുന്നത്.
0 Comments