കല്ലറ ഗ്രാമപഞ്ചായത്തില്‍ തൈറോയ്ഡ് ബോധവത്കരണവും രോഗപരിശോധനയും നടത്തി. കല്ലറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ഗ്രാമപഞ്ചായത്ത് 2024-25 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി തൈറോയ്ഡ് രോഗ പരിശോധന നടത്തിയത്. രോഗം സ്ഥിതീകരിച്ചവര്‍ക്കായി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി മനോജ് അധ്യക്ഷയായിരുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷിബു മോന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജോയ് കോട്ടായി, JHI സുരേഷ്, ജനപ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു.കല്ലറ കുടുംബാരോഗ്യേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജിഷ ജോണ്‍സണ്‍ എബ്രഹാം, ഇ.എന്‍.ടി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. തൈറോഡ് പരിശോധനയില്‍ 638 പേര്‍ പങ്കെടുത്തു. 57 പുതിയ കേസുകളും കണ്ടെത്തിയിട്ടുണ്ട്.
0 Comments