Breaking...

9/recent/ticker-posts

Header Ads Widget

ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടത്തി



കല്ലറ പെരുംതുരുത്ത് എസ്‌കെവി ഗവ. യുപി സ്‌കൂളില്‍ ഇംഗ്ലീഷ് ലാംഗ്വേജ് എന്റിച്ച്‌മെന്റ് പ്രോഗ്രാം നടത്തി. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കേരളത്തിലെ 14 ജില്ലകളിലും പ്രോഗ്രാം നടത്തി വരുന്നുണ്ട്. പഠന നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടി ഫ്രാന്‍സീസ് ജോര്‍ജ്ജ് എംപി ഉദ്ഘാടനം ചെയ്തു. കല്ലറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിള മനോജ് അധ്യക്ഷത വഹിച്ചു. 

വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജോയി കോട്ടായില്‍, വികസന സമിതി ചെയര്‍മാന്‍ ശശികുമാര്‍, ബിപിസി സതീഷ് ജോസഫ്, ഡയറ്റ് ഫാക്കല്‍റ്റി മഞ്ജു, ഹെഡ്മിസ്ട്രസ് ബിന്ദു, പിടിഎ പ്രസിഡന്റ് രതീഷ് എന്നിവര്‍ സംബന്ധിച്ചു. ഗവണ്‍മെന്റ് സ്‌കൂളുകളില്‍   യു പി സെക്ഷനിലെ 5, 6 ക്ലാസിലെ വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതിനാണ് പദ്ധതി. കുറവിലങ്ങാട് ഉപജിലയില്‍ എസ്‌കെവി ജിയുപിഎസ് ആണ് പദ്ധതിയ്ക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

Post a Comment

0 Comments