കാണക്കാരി സര്‍വ്വീസ് സഹകരണബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേതൃത്വം കൊടുത്ത സഹകരണ ജനാധിപത്യമുന്നണിക്ക് വന്‍വിജയം. സഹകരണ ജനാധിപത്യ മുന്നണിയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും വിജയിച്ചു. മുന്നണി സ്ഥാനാര്‍ത്ഥികളായ ഷീജ ഷിബു, കിരണ്‍ എന്നിവര്‍ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ബാങ്ക് പ്രസിഡന്റായി മുന്‍ പ്രസിഡന്റും സി.പി.എം നേതാവുമായ ബേബി ജോസഫിനെ വീണ്ടും തെരഞ്ഞെടുത്തു.
ബാങ്ക് ഹാളില്‍ ചേര്‍ന്ന അനുമോദന സമ്മേളനത്തില്‍ എല്‍.ഡി.എഫ് കണ്‍വീനറും എന്‍.സി.പി സംസ്ഥാന സെക്രട്ടറിയുമായ കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ്സ് എം നേതാവ് ബിജു പഴയപുരയ്ക്കല്‍ ,സി.പി.ഐ നേതാവ് സി.ജി.കൃഷ്ണകുമാര്‍, സി.പി.എം നേതാക്കളായ ജോര്‍ജ്ജ് കുട്ടി, ജോമോന്‍,
ബാങ്ക് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ അനുമോദന പ്രസംഗം നടത്തി. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കേരള കോണ്‍ഗ്രസ് M പ്രതിനിധിയെ തിരഞ്ഞെടുക്കും. സിപിഎം. 8, കേരള കോണ്‍ഗ്രസ് എം... 4, സിപിഐ...ഒന്ന് എന്ന നിലയിലാണ് കക്ഷിനില.
0 Comments