Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീ സിഡിഎസ് വാര്‍ഷികവും കലോത്സവവും നടന്നു



കാണക്കാരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വാര്‍ഷികവും കലോത്സവവും നടന്നു. കാണക്കാരി ഗവണ്‍മെന്റ് എച്ച്എസ്എസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം ചലച്ചിത്രതാരം ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു.  കേരളത്തെ മാലിന്യമുക്തമാക്കുന്നതില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ വിസ്മരിക്കാന്‍ കഴിയില്ലെന്നും ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തില്‍ അവര്‍ വഹിച്ചിട്ടുള്ള പങ്ക് വലുതാണെന്നും ഗായത്രി വര്‍ഷ പറഞ്ഞു. കുടുംബശ്രീയുടെ പ്രവര്‍ത്തനം സ്ത്രീ സുരക്ഷയിലും സ്ത്രീ ശാക്തീകരണത്തിലും വലിയ പങ്കുവഹിച്ചതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച കണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ പറഞ്ഞു.


 കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ അഭിലാഷ് കെ ദിവാകര്‍ മുഖ്യ പ്രഭാഷണം നടത്തി. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോണ്‍ ചിറ്റേത്ത്, ജില്ലാ പഞ്ചായത്ത് അംഗം നിര്‍മ്മല ജിമ്മി, കാണക്കാരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയ പുരയ്ക്കല്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍, വിവിധ സമിതി അധ്യക്ഷന്മാരായ ലൗലി മോള്‍ വര്‍ഗീസ് വിനീത് രാഗേഷ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൊച്ചു റാണി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സിന്‍സി മാത്യു ആശമോള്‍ ജോബി, പഞ്ചായത്ത് അംഗങ്ങളായ തമ്പി ജോസഫ് ബിന്‍സി സിറിയക് തുടങ്ങിയവര്‍ പ്രസംഗിച്ചു. കാണക്കാരി പഞ്ചായത്ത് മെമ്പര്‍ സെക്രട്ടറി പ്രിന്‍സ് ജോര്‍ജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് കുടുംബശ്രീ സിഡിഎസ് അംഗങ്ങള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ഘോഷയാത്രയും നടന്നു. കണക്കാരി കളത്തൂര്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു പഴയ പുരക്കല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. നിശ്ചല ദൃശ്യങ്ങള്‍, പ്ലോട്ടുകള്‍, വിവിധ കലാരൂപങ്ങള്‍ എന്നിവ  ഘോഷയാത്രയ മികവുറ്റതാക്കി.

Post a Comment

0 Comments