അന്‍പതിനായിരം മെട്രിക് ടണ്‍ നെല്ല് ഓരോ വര്‍ഷവും സംസ്‌കരിക്കാന്‍ കഴിയുന്ന കാപ്‌കോസ് റൈസ് മില്ലിന്റെ നിര്‍മ്മാണം കിടങ്ങൂര്‍ കൂടല്ലൂര്‍ ജംഗ്ഷനു സമീപം പുരോഗമിക്കുന്നു. അപ്പര്‍ കുട്ടനാട് മേഖലകളിലെ നെല്ലു സംസ്‌കരണത്തില്‍ നാഴികക്കല്ലാവുന്ന പദ്ധതിയാണ് കേരള പാഡി പ്രൊക്യൂര്‍മെന്റ് പ്രോസസിംഗ് ആന്റ് മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നത്. നബാര്‍ഡ് 76 കോടി രൂപയാണ് നിര്‍മാണത്തിനായി അനുവദിച്ചിരിക്കുന്നത്. നിര്‍മ്മാണ പുരോഗതി വിലയിരത്തുന്നതിനായി നബാര്‍ഡ് സംഘം സ്ഥലം സന്ദര്‍ശിച്ചു.
നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ബൈജു N കുറുപ്പ് , ഡപ്യൂട്ടി ജനറല്‍ മാനേജര്‍ റജി വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് നിര്‍മാണ പുരോഗതി വിലയിരുത്തിയത് . ആദ്യഗഡുവായി 15.20 കോടി രൂപ അനുവദിച്ചതായി നബാര്‍ഡ് സംഘം അറിയിച്ചു . ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 18 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിക്കിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അമിനിറ്റി ബ്ലോക്ക് നിര്‍മ്മാണമാണ് ഇപ്പോള്‍ നടന്നുവരുന്നത്.
കാപ്‌കോസിന്റെ പദ്ധതിക്ക് പത്തുകോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായവുമുണ്ട്. ആറുകോടി 33 ലക്ഷം രൂപ 48 സംഘങ്ങളില്‍ നിന്ന് ഓഹരിയായി ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി സഹകരണ വകുപ്പ് 20 ലക്ഷം രൂപയും അനുവദിച്ചിരുന്നു. നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ച് കാപ്‌കോസ് ഭാരവാഹികളും നബാര്‍ഡ് സംഘവും ചര്‍ച്ച നടത്തി. കാപ്‌കോസ് ചെയര്‍മാന്‍ KM രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ കെ. ജയകൃഷ്ണന്‍, സെകട്ടറി KJ അനില്‍കുമാര്‍ , ബോര്‍ഡ് അംഗങ്ങളായ NB സുരേഷ് ബാബു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍പങ്കെടുത്തു.
0 Comments