Breaking...

9/recent/ticker-posts

Header Ads Widget

കരാട്ടെ പരിശീലനം നേടിയ പെണ്‍കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ്, യൂണിഫോം ഗ്രേഡിങ് ബെല്‍റ്റ് വിതരണം



അയര്‍ക്കുന്നം ഗ്രാമപഞ്ചായത്തില്‍ കരാട്ടെ പരിശീലനം നേടിയ പെണ്‍കുട്ടികളുടെ സര്‍ട്ടിഫിക്കറ്റ്, യൂണിഫോം ഗ്രേഡിങ് ബെല്‍റ്റ് വിതരണം നടന്നു. സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളില്‍ വഎംഎല്‍എ അഡ്വ: ചാണ്ടി ഉമ്മന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സീന ബിജു നാരായണന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്  ശൈലജ റെജി, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജിജി നാകമറ്റം , പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജോയ്‌സി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായജോണി കുര്യന്‍, ഷീന മാത്യു, രാജശ്രീ,   റിഷി .കെ. പുന്നൂസ്, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ അരുണ്‍ തട്ടാര്‍ക്കുന്നേല്‍,  പരിശീലകരായ അനൂപ് കെ ജോണ്‍, സന്തോഷ് കെ ജി , സജിനി മോള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പഞ്ചായത്ത് പരിധിയില്‍ 5 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളില്‍ പഠിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും കരാട്ടെ പരിശീലനം നല്‍കിവരികയാണ് അയര്‍ക്കുന്നം പഞ്ചായത്ത്.



Post a Comment

0 Comments