കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ മൂന്നാമത് കുടുംബക്കൂട്ടായ്മ വാര്‍ഷികവും ഇടവക ദിനാഘോഷവും കാവുംകണ്ടം പാരിഷ് ഹാളില്‍ നടന്നു. കുടുംബക്കൂട്ടായ്മ പ്രസിഡന്റ് സെനീഷ് മനപ്പുറത്ത് സമ്മേളനത്തില്‍ അധ്യക്ഷനായിരുന്നു. അല്‍ഫോന്‍സാ കോളജ് പ്രിന്‍സിപ്പല്‍ ഫാദര്‍ ഷാജി പുന്നത്താനത്തു കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ബിന്‍സി ജോസ് ഞള്ളായില്‍ കുടുംബക്കൂട്ടായ്മ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഫാ. ആല്‍ബിന്‍ പുതുപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി.
ഫാ. സ്‌കറിയ വേകത്താനം, ഫാ. ഫെലിക്‌സ് ചിറപ്പുറത്തേല്‍, ഫാ. ജോസഫ് നാടുവിലേക്കുറ്റ് തുടങ്ങിയവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. ഡേവിസ് കല്ലറക്കല്‍, കെ.ഇ.തോമസ് കൈതയ്ക്കല്‍, നൈസ് തെക്കലഞ്ഞിയില്‍, സിസ്റ്റര്‍. ജോസ്‌നാ ജോസ് പുത്തന്‍പറമ്പില്‍, ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഇടവക വാര്‍ത്താ ബുള്ളറ്റിന്‍ ഫാ. ജോസഫ് ഫെലിക്‌സ് ചിറപ്പുറത്തേലിന് നല്‍കി പ്രകാശനം ചെയ്തു. ഇടവക രക്തദാന ഡയറക്ടറി ഷിബു തെക്കേമറ്റത്തിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു. ഗുഡ് സമരിറ്റന്‍ അവാര്‍ഡ് നേടിയ സിബി താന്നിക്കുഴുപ്പില്‍, വിസിബ് കൊടുംമ്പി ടി ഡയറക്ടര്‍ തങ്കച്ചന്‍, കെ. സി. കുന്നുംപുറം, പുതുമുഖ ആര്‍ട്ടിസ്റ്റ് ദര്‍ശന എസ്. നായര്‍ കാവുംകണ്ടത്തില്‍ എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം കലാപരിപാടികള്‍ സ്‌നേഹവിരുന്ന് എന്നിവയും നടന്നു.
0 Comments