Breaking...

9/recent/ticker-posts

Header Ads Widget

വന്യജീവി ആക്രമണവും കൃഷിനശീകരണവും സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സജി മഞ്ഞക്കടമ്പില്‍



സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വന്യജീവി ആക്രമണവും കൃഷിനശീകരണവും സംസ്ഥാന സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് ഡെമോക്രാറ്റിക് ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു. മനുഷ്യര്‍ വന്യജീവി ആക്രമണത്തില്‍ മരിക്കാതിരിക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്നും വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷികവിളകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടം നല്‍കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ഡെമോക്രറ്റിക്ക് ഏകദിന സംസ്ഥാന പ്രതിനിധി സമ്മേളനം കോട്ടയത്ത് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഡോ.ദിനേശ് കര്‍ത്താ അദ്ധ്യക്ഷത വഹിച്ചു.
സംഘടന ചുമതലയുള്ള സംസ്ഥാന വൈസ് ചെയര്‍മാന്‍ പ്രഫ. ബാലു ജി വെള്ളിക്കര മുഖ്യ പ്രസംഗം നടത്തി. 

സംസ്ഥാന ഓഫിസ് ചാര്‍ജ് ജനറല്‍ സെക്രട്ടറി ലൗജിന്‍ മാളിയേക്കല്‍, മോഹന്‍ദാസ് ആമ്പലാറ്റില്‍, ജോയി സി.കാപ്പന്‍, ശിവപ്രസാദ് ഇരവിമംഗലം, ജോണി കോട്ടയം, സുമേഷ് നായര്‍, ഉണ്ണികൃഷ്ണന്‍, അഡ്വ.രാജേഷ് പുളിയനേത്ത്, രാജേഷ് ഉമ്മന്‍ കോശി, ഗണേഷ് ഏറ്റുമാനൂര്‍, രശ്മി എം.ആര്‍, അഡ്വ. ഷൈജു കോശി, ജോജോ പനക്കല്‍, ഷാജു മാഞ്ഞില, ബാലകൃഷ്ണന്‍, അഡ്വ. മഞ്ചു കെ.നായര്‍ , ജേക്കബ് മേലേടത്ത്, ജോഷി കൈതവളപ്പില്‍, വിനോദ് പൂങ്കുന്നം, ബിജു മാധവന്‍, ആര്‍.സനല്‍കുമാര്‍, രമ പോത്തന്‍കോട്, രാധക്യഷ്ണന്‍ ഗുരുവായൂര്‍, സന്തോഷ് മൂക്കിലിക്കാട്ട്, സന്തോഷ് വി.കെ, കുളത്തുപ്പുഴ മാധവന്‍ പിള്ള, രവിന്ദ്രന്‍ നായര്‍ പോത്തന്‍കോട്, കൃഷ്ണകുമാര്‍, സാബു കല്ലാച്ചേരില്‍, സിബി പാണ്ടിയാമ്മക്കല്‍, ഷാജി തെള്ളകം, ബെന്നിനൈനാന്‍, രജിതാ ബെന്നി ,കെ.എം. കുര്യന്‍, സി.എം. ജേക്കബ്,തുടങ്ങിയവര്‍ പ്രസംഗിച്ചു. മാര്‍ച്ച് മാസത്തില്‍ ജില്ലാ കണ്‍വന്‍ഷനുകളും , മെയ് 31 ന് സംസ്ഥാന സമ്മേളവും കോട്ടയത്ത് നടത്താനും യോഗം തിരുമാനിച്ചു.

Post a Comment

0 Comments