പാലാ കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്ററില്‍ നാഡീ ചാലക നിര്‍ണ്ണയ സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. പെരിഫെറല്‍ നാഡികള്‍ക്കുണ്ടാക്കുന്ന പ്രശ്‌നങ്ങളെ വിലയിരുത്തുന്ന പരിരോധനയാണ് നെര്‍വ് കണ്‍ഡക്ഷന്‍ സ്റ്റഡി. അത്യാധുനിക സജ്ജീകരണങ്ങളോടെ രോഗനിര്‍ണ്ണയം നടത്തുന്ന കിസ്‌കോ ലാബില്‍ പുതുതായി ആരംഭിക്കുന്ന NCV യുടെ ഉദ്ഘാടനം IMA പ്രസിഡന്റ് കുര്യന്‍ ജോസഫ് നിര്‍വഹിച്ചു.
കിസ്‌കോ ബാങ്ക് പ്രസിഡന്റ് MS ശശിധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. ഡോ ജോസ് കുരുവിള, നഗരസഭാ വൈസ് ചെയര്‍പെഴ്‌സണ്‍ ബിജി ജോജോ , ബാങ്ക് വൈസ് പ്രസിഡന്റ് അഡ്വ. തോമസ് VT, ഡയറക്ടര്‍ ബോര്‍ഡംഗങ്ങളായ ബിനു പുളിക്കക്കണ്ടം ,.K അജി, KR ബാബു , ക്ലീറ്റസ് ചാക്കോ, സണ്ണി പുരയിടം , ബിന്നി എബ്രഹാം, ജോസുകുട്ടി പി.എം., ബിന്ദു സുരേഷ്, വിനീത സതീഷ് , മിനി ചാള്‍സ് , ടി.കെ ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments