കൊങ്ങാണ്ടൂര്‍ ശ്രീകൃഷ്ണ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി. ശനിയാഴ്ച തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നവകം നടന്നു. വൈകിട്ട് വള്ളിക്കാട് ദേവീക്ഷേത്രത്തില്‍ നിന്നും താലപ്പൊലിഘോഷയാത്ര നടന്നു. വാദ്യമേളങ്ങളുടെയും അമ്മന്‍ കുടത്തിന്റെയും അകമ്പടിയോടെ നടന്ന ഘോഷയാത്ര പാറേവളവ് വഴി ക്ഷേത്രത്തിലെത്തി.
നൂറുകണക്കിന് ഭക്തര്‍ താലപ്പൊലി ഘോഷയാത്രയില്‍ പങ്കെടുത്തു. ദീപാരാധന, തിരുവാതിര, നൃത്തനൃത്യങ്ങള്‍ എന്നിവയും നടന്നു. ഞായറാഴ്ച സമ്മേളനം, ദീപാരാധന, സോപാന സംഗീതം, ഭക്തി ഗാനമേള എന്നിവ നടന്നു സമാപന ദിവസമായ ഫെബ്രുവരി 11 ന് തൈപ്പൂയക്കാവടി ഘോഷയാത്ര നടക്കും.
0 Comments