Breaking...

9/recent/ticker-posts

Header Ads Widget

കോയിത്തുരുത്തില്‍പ്പടി - കുന്നുംപുറം റോഡ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി



കിടങ്ങൂര്‍ പഞ്ചായത്തിലെ കോയിത്തുരുത്തില്‍പ്പടി - കുന്നുംപുറം റോഡ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 


.


.അമ്പതുവര്‍ഷം മുമ്പ് റോഡ് നിര്‍മ്മിക്കുകയും റോഡിന്റെ ടാറിംഗ് നടത്തുകയും ചെയ്തിരുന്നെങ്കിലും റോഡിന്റെ വീതി കുറവു കൊണ്ടും, വളവുകള്‍ കൊണ്ടും, കയറ്റങ്ങള്‍ കൊണ്ടും ഈ റോഡിലൂടെയുള്ള യാത്ര ദുഷ്‌കരമായിരുന്നു.  ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് റോഡിന് വീതി കൂട്ടി  സംരക്ഷണഭിത്തി നിര്‍മ്മിക്കുകയും റോഡ് ഒന്നരമീറ്റര്‍ മണ്ണിട്ട് ഉയര്‍ത്തി കയറ്റം കുറച്ച് റോഡ് ഗതാഗതയോഗ്യമാക്കുകയുമാണ് ചെയ്യുന്നത്. കിടങ്ങൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റിന്റെയും അമ്പതില്‍പരം കുടുംബങ്ങളുടെയും ഏക ആശ്രയമാണ് ഈ റോഡ്. പുനര്‍നിര്‍മ്മിക്കുന്ന റോഡിന്റെ നിര്‍മ്മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. ഡോ. മേഴ്സി ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ജി. സുരേഷ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍ കുഞ്ഞുമോള്‍ ടോമി, സെന്റ് ജോസഫ് കോണ്‍വെന്റ് മദര്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ലളിത, സണ്ണി മറ്റത്തില്‍, ക്രിസ്റ്റോ തോമസ് കോയ്ത്തുരുത്തിയില്‍, സിറിയക് കോയ്ത്തുരുത്തിയില്‍, ബേബി വളയം തോട്ടത്തില്‍, ജോണി അടയാനൂര്‍ എന്നിവര്‍പ്രസംഗിച്ചു.

Post a Comment

0 Comments