Breaking...

9/recent/ticker-posts

Header Ads Widget

കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി


കുറവിലങ്ങാട് കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി.  21ന് വൈകിട്ട് 5.00 ന് കൊടിക്കൂറ ഘോഷയാത്രയെ തുടര്‍ന്ന് രാത്രി 7ന് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ദിവാകരന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി പൊതിയില്‍മന അനൂപ് കേശവന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തിലാണ് കൊടിയേറ്റ് കര്‍മ്മം നടത്തിയത്.  


രാത്രി 7.30ന് കലാപീഠം രതീഷും സംഘവും അവതരിപ്പിച്ചു. 24ന് രാത്രി 7 ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍  ഒന്നാം സ്ഥാനം നേടിയ സി.എസ് ബാലശങ്കര്‍ അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരി. 25
 ന് രാവിലെ 10.30 ന് ഉത്സവബലിദര്‍ശനം,11.30 ന് പ്രസാദമൂട്ട്. ആറാട്ട് ദിവസമായ 26 ന് രാവിലെ 9 മുതല്‍ സംഗീതസമന്വയം. 12 .30 മുതല്‍ ആറാട്ട് സദ്യ.വൈകുന്നേരം .7ന് കൊടിയിറക്ക് തുടര്‍ന്ന് ആറാട്ട് എന്നിവ നടക്കും.

Post a Comment

0 Comments