കെപിഎംഎസ് കിടങ്ങൂര്‍ ശാഖയുടെ സില്‍വര്‍ ജൂബിലി ആഘോഷവും വാര്‍ഷിക തെരഞ്ഞെടുപ്പും കിടങ്ങൂര്‍ ചന്തക്കവലയിലുള്ള തമിഴ് വിശ്വകര്‍മ സൊസൈറ്റി ഹാളില്‍ നടന്നു. രാവില പതാക ഉയര്‍ത്തല്‍, പുഷ്പാര്‍ച്ചന എന്നിവയെ തുടര്‍ന്ന് സംസ്ഥാന ട്രഷറര്‍ എ അനീഷ്‌കുമാര്‍ വാര്‍ഷികസമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ശാഖാ പ്രസിഡന്റ് കെ.ആര്‍ രാജേഷ് അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സുരേഷ് കെകെ റിപ്പോര്‍ട്ടും, ഖജാന്‍ജി വിജി ശശി കണക്കും അവതരിപ്പിച്ചു. ഏറ്റുമാനൂര്‍ യൂണിയന്‍ സെക്രട്ടറി വിനോദ്കുമാര്‍ യൂണിയന്‍ റിപ്പോര്‍ട്ടവതരണം നടത്തി. ശാഖാ വൈസ് പരിസഡന്റ് ശശീന്ദ്രന്‍ പി.കെ, ശാഖാ ജോയിന്റ് സെക്രട്ടറി പ്രീത വി.റ്റി തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments