Breaking...

9/recent/ticker-posts

Header Ads Widget

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊഴുവനാല്‍ യൂണിറ്റ് വാര്‍ഷികം നടന്നു



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍   കൊഴുവനാല്‍ യൂണിറ്റ് വാര്‍ഷികം ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്സി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.   കൊഴുവനാല്‍ സി.എസ്.സി ഹാളില്‍ നടന്ന സമ്മേളനത്തില്‍ യൂണിറ്റ് പ്രസിഡന്റ് കെ.എന്‍ വിജയകുമാര്‍  അധ്യക്ഷത വഹിച്ചു. സെക്രട്ടറി  ജയ്‌സണ്‍ ജോസഫ്  വാര്‍ഷിക റിപ്പോര്‍ട്ടും,  ട്രഷറര്‍ ബാബു തോമസ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 

.


.കെഎസ്എസ്പിയു മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.ജെ എബ്രഹാം തോണക്കര മുഖ്യപ്രഭാഷണം നടത്തി.  മുന്‍ പ്രസിഡന്റ്  പി.എ ജോസഫ് പന്തലാനി, റിട്ടയേര്‍ഡ് എഇഒ  പ്രസന്നകുമാരി സി.ടി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മുന്‍ സെക്രട്ടറി പി.എ തോമസ് പൊന്നുംപുരയിടം  മരണമടഞ്ഞ  അംഗങ്ങളെ അനുസ്മരിച്ചു. പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. പുതിയ പ്രസിഡന്റ് ആയി സി.എന്‍ രവീന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു.  ജോയിന്റ്  സെക്രട്ടറി ഫിലിപ് സി ജോസഫ്,  വൈസ് പ്രസിഡന്റ് കെ.എന്‍ സുദര്‍ശനന്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments