സംസ്ഥാന ബജറ്റില്‍ ഭൂനികുതി 50% വര്‍ധിപ്പിച്ചതിലും സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കുമെതിരെ , മരങ്ങാട്ടുപിള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കുറിച്ചിത്താനം വില്ലേജ് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി. നികുതിക്കൊള്ള അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച ധര്‍ണ്ണ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോര്‍ജ് പയസ് ഉദ്ഘാടനം ചെയ്തു.
ഭൂനികുതി, വെള്ളക്കരം, കറന്റ് ചാര്‍ജ്, കോടതി ഫീസ്, സര്‍ക്കാര്‍ ഫീസ്, മദ്യവില എന്നിങ്ങനെ ഓരോന്നായി കൂട്ടിക്കൊണ്ട് സര്‍ക്കാര്‍ ജനങ്ങളെ ഇഞ്ചിഞ്ചായി പിഴിഞ്ഞെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമീണ റോഡുകള്‍ തകര്‍ന്ന് കിടക്കുമ്പോള്‍ അറ്റകുറ്റപ്പണികള്‍ പോലും നടത്താന്‍ കഴിയാത്ത സര്‍ക്കാര്‍ അവസാന വര്‍ഷം കടുംവെട്ട് നടത്തി ജനങ്ങളെ പിഴിയുകയാണ്. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് മാര്‍ട്ടിന്‍ പന്നിക്കോട്ട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ കെ.വി മാത്യു, ജോസ് ജോസഫ് പി, സണ്ണി വടക്കേടം, കെ.പി കൃഷ്ണന്‍കുട്ടി, ഷീല ബാബുരാജ്, ആഷിന്‍ അനില്‍ മേലേടം, സിബു മാണി, റോബിന്‍ കരിപ്പാത്ത്, ജോസ് ഇലവനാല്‍, ജെറിന്‍ ജോര്‍ജ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments