മഞ്ഞപ്പിത്തം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി യോഗം ളാലം ബ്ലോക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. മഞ്ഞപ്പിത്തവും വൈറല്‍ പനിയും പടരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏര്‍ പ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും പ്രതിനിധികള്‍ പങ്കെടുത്ത യോഗമാണ് നടന്നത്.
ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്സി ജോര്‍ജ് അധ്യക്ഷയായിരുന്നു. വൈസ് പ്രസിഡന്റ് മാത്യു, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ അനില മാത്തുക്കുട്ടി , കരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍, ഭരണങ്ങാനം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷ അനുമോള്‍ മാത്യു, ബൈജു R , ഡോ. ബിജു ജോണ്‍, ഫുഡ് ആന്റ് സേഫ്റ്റി ഓഫീസര്‍ സന്തോഷ് കുമാര്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ആക്ഷന്‍ പ്ലാന്‍ തയ്യറാക്കുകയും ചെയ്തു.
0 Comments