Breaking...

9/recent/ticker-posts

Header Ads Widget

ലിറ്റില്‍ കൈറ്റ്‌സ് മികവുത്സവം സാന്തോം റോബോ ഫെസ്റ്റ് നടത്തപ്പെട്ടു.



മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്‌ക്കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് മികവുത്സവം  സാന്തോം റോബോ ഫെസ്റ്റ് നടത്തപ്പെട്ടു. ലിറ്റില്‍ കൈറ്റ്‌സ് 2023-26 ബാച്ചിലെ കുട്ടികളുടെ നേതൃത്വത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. ആര്‍ഡീനോ മൈക്രോ കണ്‍ട്രോളര്‍ ഉപയോഗപ്പെടുത്തി വൈവിധ്യമാര്‍ന്ന നിരവധി റോബോട്ടിക് ഉപകരണങ്ങളുടെ പ്രവര്‍ത്തന മാതൃകകള്‍ പ്രദര്‍ശിപ്പിച്ചത്  ശ്രദ്ധ ആകര്‍ഷിച്ചു. 

ഫോണിലെ ബ്ലൂടുത്ത് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന കാര്‍, മണ്ണില്‍ ജലാംശം കുറയുമ്പോള്‍ തനിയെ വെള്ളം പമ്പു ചെയ്യുന്ന സംവിധാനം, തീപിടുത്തമുണ്ടാകുമ്പോള്‍ മുന്നറിയിപ്പ് നല്‍കുകയും വെള്ളം പമ്പു ചെയ്ത് തീ കെടുത്തുകയും ചെയ്യുന്ന സംവിധാനം, റഡാര്‍ സംവിധാനം, ഗ്യാസ് ലീക്കു ചെയ്താല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം, തുടങ്ങി 12 -ാളം  റോബോട്ടിക് ഉപകരണങ്ങളാണ് ലിറ്റില്‍ കൈറ്റ്‌സ് കുട്ടികള്‍ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചത്.  കുട്ടികള്‍ പ്രോഗ്രാം ചെയ്ത് തയ്യാറാക്കിയ ഗെയിമുകള്‍, ആനിമേഷനുകള്‍, മൊബൈല്‍ ആപുകള്‍ , ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള വീഡിയോ പ്രസന്റേഷന്‍ എന്നിവയും ആകര്‍ഷകമായി.  പി.ടി.എ പ്രസിഡന്റ് റോബിന്‍ കരിപ്പാത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്  ലിന്റ എസ് പുതിയാപറമ്പില്‍, കൈറ്റ് മാസ്റ്റര്‍ ജെയിംസ് ഇ ജെ , കൈറ്റ് മിസ്ട്രസ് സില്‍ബി ആന്റോ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments