Breaking...

9/recent/ticker-posts

Header Ads Widget

എം.എ ജോണിന്റെ അനുസ്മരണം ഫെബ്രുവരി 22 ശനിയാഴ്ച



മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന അന്തരിച്ച എം.എ ജോണിന്റെ അനുസ്മരണം  ഫെബ്രുവരി 22 ശനിയാഴ്ച നടക്കും. വൈകുന്നേരം നാലിന് കുര്യനാട് മറ്റത്തില്‍ കുടുംബയോഗം മന്ദിരത്തിലാണ് അനുസ്മരണ ചടങ്ങ്  നടക്കുന്നത്   മുന്‍ കെപിസിസി പ്രസിഡണ്ട് കെ. മുരളീധരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. കടുത്തുരുത്തി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജെയിംസ് പുല്ലാപ്പള്ളി അധ്യക്ഷത വഹിക്കുo. യോഗത്തില്‍ മുന്‍എംഎല്‍എ  ജോസഫ് വാഴയ്ക്കന്‍  മുഖ്യപ്രഭാഷണം നടത്തും. 

 കോട്ടയം ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, കണ്ണൂര്‍  ഡിസിസി പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ്,  കോട്ടയം ഡിസിസി  മുന്‍ അധ്യക്ഷന്‍ അഡ്വ: ടോമി കല്ലാനി, ജാന്‍സ് കുന്നപ്പള്ളി, ബിജു പുന്നത്താനം, മാര്‍ട്ടിന്‍ പന്നിക്കോട്, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി മത്തായി,ജോര്‍ജ് പയസ്സ്, സാബു തെങ്ങുംപള്ളി, കെ.എ എബ്രഹാം, ഉഴവൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ന്യൂജന്റ് ജോസഫ്, തുടങ്ങിയവര്‍ അനുസ്മരണ  ചടങ്ങില്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് കടുത്തുരുത്തി നിയോമണ്ഡലം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ ജെയിംസ് പുല്ലാപ്പിള്ളി, ബേബി തൊണ്ടാംകുഴി, മാര്‍ട്ടിന്‍ പുന്നക്കോട്, ബാബു തെങ്ങുംപള്ളി, ഷാജി പുതിയിടം എന്നിവര്‍പങ്കെടുത്തു.

Post a Comment

0 Comments