മഹാഭാഗവത പണ്ഡിതന്‍ മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ 104-ാമത് ജയന്തി ആഘോഷം ഞായറാഴ്ച നടക്കും. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ രാവിലെ ശ്രീമദ് ഭാഗവത പാരായണം തുടങ്ങും.
,ബ്രഹ്‌മോപദേശം, മാര്‍ക്കണ്ഡേയചരിതം, എന്നീ ഭാഗങ്ങളാണ് സമര്‍പ്പണ ദിനത്തില്‍ പാരായണം ചെയ്യുന്നത്. തുടര്‍ന്ന് കോഴിക്കോട് പ്രശാന്ത് വര്‍മ്മ അവതരിപ്പിക്കുന്ന സമ്പ്രദായ ഭജനയും, 10 മുതല്‍ പ്രമുഖ ഹരികഥാ വിദുഷി വിശാഖ ഹരി അവതരിപ്പിക്കുന്ന ഹരികഥയും ഉണ്ടായിരിക്കും.
.
. 12 ന് മള്ളിയൂര്‍ ഭാഗവത ഹംസ ജയന്തി അനുസ്മരണം, മള്ളിയൂര്‍ ശങ്കരസ്മൃതി- ഗണേശ പുരസ്‌കാര സമര്‍പ്പണവും നടക്കും. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്. സോമനാഥിന് ശങ്കര സ്മൃതി പുരസ്‌കാരവും, ഗണേശ പുരസ്‌കാരം ഹരികഥാ വിദുഷി വിശാഖാ ഹരിക്കും നല്‍കും. നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍, രമേശ് ചെന്നിത്തല, കെ. സുരേന്ദ്രന്‍, സുരേഷ് കുറുപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജയന്തി സമ്മേളനത്തെ തുടര്‍ന്ന് മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി യജ്ഞാചാര്യനായി കഴിഞ്ഞ 12 ദിവസമായി നടന്നു വന്ന ഭാഗവതാമൃത സത്രത്തിന്റെ സമര്‍പ്പണം നടക്കും. കോഴിക്കോട് പ്രശാന്ത് വര്‍മ്മയുടെ നാമസങ്കീര്‍ത്തനത്തിലൂടെ യജ്ഞത്തിന് സമാപനമാകും. ജയന്തിയൂട്ടും തുടര്‍ന്ന്നടക്കും.
0 Comments