പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്മന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജി എന്‍ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സ്‌പൈസ് വാലി ലയണ്‍സ് ക്ലബ്ബിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മാണി C കാപ്പന്‍ MLA ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ശക്തിസ്രോതസ്സായ യുവജനങ്ങള്‍ രക്തദാനം പോലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്ത് മാതൃകയാവണമെന്ന് MLA പറഞ്ഞു. പാലാ സെന്റ് ജോസഫ് ഹോട്ടല്‍ മാനേജ്മന്റ് കോളേജ് ഇക്കാര്യത്തില്‍ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശിയാണെന്ന് എം എല്‍ എ പറഞ്ഞു.
കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പാലാ രൂപതാ വികാരി ജനറലും കോളേജ് ചെയര്‍മാനുമായ ഫാ. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷനായിരുന്നു എഞ്ചിനീയറിംഗ് കോളേജ് ഡയറക്ടര്‍ പ്രഫസര്‍ ഫാ. ജയിംസ് ജോണ്‍ മംഗലത്ത് മുഖ്യപ്രഭാഷണം നടത്തി. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം രക്തദാന സന്ദേശം നല്‍കി. ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, ഡയറക്ടര്‍ ഫാ.ജോസഫ് വാട്ടപ്പിള്ളില്‍, പ്രിന്‍സിപ്പല്‍ ഡോ ഷെറി കുര്യന്‍, ഫാ.ജോണ്‍ മറ്റമുണ്ടയില്‍, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജോജന്‍ തോമസ്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് സുനില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
ക്യാമ്പില്‍ 50 വിദ്യാര്‍ത്ഥികള്‍ രക്തം ദാനം ചെയ്തു. മാര്‍ സ്ലീവാ മെഡിസിറ്റി ബ്ലഡ് ബാങ്ക് ആണ് ക്യാമ്പ്നയിച്ചത്.
0 Comments