കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്‍ മെഗാ ക്വിസ് മത്സരം ക്വിസ് ഒളിമ്പ്യാഡ് 2025 സംഘടിപ്പിച്ചു. സ്‌കൂള്‍ വര്‍ഷം ആരംഭിച്ചതു മുതല്‍ പത്ര വായന ഉള്‍പെടെ വിദ്യാര്‍ഥികള്‍ ആര്‍ജിച്ച അറിവുകള്‍ അടിസ്ഥാനമാക്കി വിവിധ ഘട്ടങ്ങളിലായി ക്ലാസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ ക്വിസ് മത്സരങ്ങളില്‍ മികവുപുലര്‍ത്തിയ വരാണ് ക്വിസ് ഒളിമ്പ്യാഡ് 2025 ല്‍ പങ്കെടുത്തത്.
.
.വിവിധ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉള്‍കൊള്ളിച്ച ആറ് റൗണ്ടുകളായിട്ടാണ് മത്സരം നടത്തിയത്. പ്രിന്‍സിപ്പാള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍ മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. സിസ്റ്റര്‍ ഷിമിത തോമസ് ക്വിസ് മത്സരത്തിന് നേതൃത്വം നല്‍കി. മത്സരത്തില്‍ അഭിനവ് ജെ. ഉമേഷും വിസ്മയ വേണുവും ചേര്‍ന്നുള്ള ടീം ജേതാക്കളായി. പത്ത് ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടം വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ജോസ് പുത്തന്‍കാല, ജില്ലാ പഞ്ചായത്തംഗം നിര്‍മല ജിമ്മി, മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാല, പഞ്ചായത്തംഗം ആന്‍സി സിബി, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരിയില്‍, ജോര്‍ജുകുട്ടി കാറുകുളം എന്നിവര്‍പ്രസംഗിച്ചു.
0 Comments