ഏറ്റുമാനൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ മന്ത്രി വി.എന്‍ വാസവന് സ്വീകരണം നല്കി. ആറാട്ട് എതിരേല്‍പ്പ് മണ്ഡപത്തില്‍ നിന്നും വാദ്യ മേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രിയെ സമ്മേളന വേദിയിലേക്ക് ആനയിച്ചത്. തലപ്പാവ് അണിയിച്ചും പൗരാവലി യുടെ സ്‌നേഹോപഹാരം നല്‍കിയുമാണ് മന്ത്രിയെ ആദരവ് അറിയിച്ചത്. നിസ്വാര്‍ത്ഥ സേവനത്തിന്റേയും അചഞ്ചലമായ അര്‍പ്പണബോധത്തിന്റേയും ഉദാത്ത മാതൃകകളായി രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും നിലകൊള്ളണമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ജനാധിപത്യത്തില്‍ ജനങ്ങളുടെ ദാസന്മാരാണ് ജനപ്രതിനിധികള്‍ എന്നും ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പെരുമാറുവാന്‍ അവര്‍ക്ക് കഴിയണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഏറ്റുമാനൂര്‍ വ്യാപാരഭവനില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ജി. പ്രകാശ് അധ്യക്ഷത വഹിച്ചു. ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് ഭദ്രദീപ പ്രകാശനവും അനുഗ്രഹ പ്രഭാഷണവും നടത്തി. അതിരമ്പുഴ മറ്റം ജുമാ മസ്ജിദ് ചീഫ് ഇമാം അല്‍ഹാഫിസ് മുഹമ്മദ് അഷ്‌കര്‍മൗലവി അല്‍ഖാസിമി, റവ ഫാദര്‍ മാണി കല്ലാപ്പുറം, കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പര്‍ ഫാ. ജയിംസ് മുല്ലശ്ശേരി, എസ് എന്‍ ഡി പി ഏറ്റുമാനൂര്‍ ശാഖായോഗം പ്രസിഡന്റ് പി.എന്‍ ശ്രീനിവാസന്‍, മാരിയമ്മന്‍ കോവില്‍ ട്രസ്റ്റ് പ്രസിഡന്റ് പി. പ്രമോദ് കുമാര്‍, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രൊഫസര്‍ പി. എസ്. ശങ്കരന്‍ നായര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എന്‍.പി. തോമസ്, റെസിഡന്റ്‌സ് അപ്പക്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എം. രാധാകൃഷ്ണ പിള്ള, പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് ജില്ലാ പ്രസിസന്റ് ജാക്‌സണ്‍ സി ജോസഫ്, ഗവണ്മന്റ് പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍,ജനറല്‍ കണ്‍വീനര്‍ അഡ്വ. പി രാജീവ് ചിറയില്‍,
കണ്‍വീനര്‍ എം.കെ സുഗതന്‍, ജ്യോയിന്റ് കണ്‍വീനര്‍ ജെയിംസ് പുളിയ്ക്കന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഫൈനാര്‍ട്ട്‌സ് സൊസൈറ്റി പ്രസിഡന്റ് എന്‍ അരവിന്ദാഷന്‍ നായര്‍, ശക്തി നഗര്‍ റെഡിഡന്റ്‌സ് രക്ഷാധികാരി എം എസ് മോഹനന്‍, അഡ്വ സിബി വെട്ടൂര്‍,അമ്മിണി സുശീലന്‍ നായര്‍, ഗീത ഉണ്ണികൃഷ്ണന്‍, അംബിക രാജീവ്, അനീറ്റ ബാബു ശാന്തമ്മ പ്രഭാകരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
0 Comments