ഏറ്റുമാനൂര്‍ കാട്ടാത്തിയിലെ യുവാക്കളുടെ കൂട്ടായ്മയായ യുണൈറ്റഡ് കാട്ടാത്തി,യുവശക്തി വായനശാല,കേരള നേറ്റീവ് ബോള്‍ ഫെഡറേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ രണ്ടാമത് അഖില കേരള നാടന്‍ പന്തുകളി മത്സരം പോര്‍ക്കളം ഫെബ്രുവരി 2 മുതല്‍ ഏറ്റുമാനൂരപ്പന്‍ കോളേജ് മൈതാനത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
.
ഫെബ്രുവരി രണ്ടിന് ഉച്ചയ്ക്ക് മൂന്നിന് ഏറ്റുമാനൂര്‍ എസ് .ഐ സൂരജ് മത്സരം ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മികച്ച ടീമുകള്‍ എല്ലാം ടൂര്‍ണമെന്റില്‍ പങ്കെടുക്കും. ഒന്നാം സമ്മാനമായി 25000 രൂപയും,എവര്‍ റോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി 15,000 രൂപയും എവര്‍ റോളിംഗ് ട്രോഫിയും, മൂന്നാം സമ്മാനമായി 7500 രൂപയും, നാലാം സമ്മാനമായി 5001 രൂപയും ട്രോഫിയും നല്‍കും..ഇതോടൊപ്പം നിരവധി വ്യക്തിഗത സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന മത്സരത്തിനു ശേഷം യുവശക്തി വായനശാല കലാവേദിയുടെ നേതൃത്വത്തില്‍ പി ജയചന്ദ്രന്‍ അനുസ്മരണവും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ വായനശാല പ്രസിഡന്റ് സിനോഷ് സെബാസ്റ്റ്യന്‍, സെക്രട്ടറി ഷാജി പല്ലാട്ട്, രതീഷ് രത്‌നാകരന്‍, സനില്‍ കാട്ടാത്തി, ദേവാനന്ദ്, ലിജോ ലൂക്കോസ്, ടി.പി ലിജോ മോന്‍ തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments