Breaking...

9/recent/ticker-posts

Header Ads Widget

നേര്‍വ്വ് കണ്ടക്ഷന്‍ സ്റ്റഡി സംവിധാനം ഏര്‍പ്പെടുത്തി



കിഴതടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സംരംഭമായ ഈരാറ്റുപേട്ട കിസ്‌കോ ഡയഗ്‌നോസ്റ്റിക് സെന്റര്‍ ഈരാറ്റുപേട്ടയില്‍ നേര്‍വ്വ് കണ്ടക്ഷന്‍ സ്റ്റഡി സംവിധാനം ഏര്‍പ്പെടുത്തി.  ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍  ഷെഫ്ന അമീന്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കിഴതടിയൂര്‍ ബാങ്ക് പ്രസിഡന്റ് MS ശശിധരന്‍ നായര്‍ അധ്യക്ഷനായിരുന്നു. P.R.O അജീഷ് ചന്ദ്രന്‍ സ്വാഗതവും ഡയറക്ടര്‍ ബോര്‍ഡ് അംഗം  ഹരിലാല്‍ എ.കെ. കൃതജ്ഞതയും അര്‍പ്പിച്ചു. 


പേശികളെയും ചലനത്തെയും നിയന്ത്രിക്കുന്ന മോട്ടോര്‍ നാഡികള്‍, തലച്ചോറിലേക്ക് സിഗ്‌നലുകള്‍ എത്തിക്കുന്ന സെന്‍സറി നാഡികള്‍ തുടങ്ങിയ പെരിഫെറല്‍ നാഡി വ്യവസ്ഥയ്ക്കുണ്ടാകുന്ന രോഗാവസ്ഥയെ നിര്‍ണ്ണയിക്കുന്ന പരിശോധനയാണ് നെര്‍വ് കണ്ടക്ഷന്‍ സ്റ്റഡി എന്ന് റേഡിയോളജിസ്റ്റ് ഡോ. മനു ജോസഫ് പറഞ്ഞു.
വാര്‍ഡ് കൗണ്‍സിലര്‍  ലീന ജയിംസ് മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ അഡ്വ. തോമസ് വി.റ്റി., അഡ്വ. ബിനു പുളിയ്ക്കക്കണ്ടം, കെ. അജി, കെ.ആര്‍ ബാബു, ക്ലീറ്റസ് ചാക്കോ, സണ്ണി പുരയിടം, ബിന്നി അബ്രാഹാം,  ജോസ്‌കുട്ടി പി.എം., ബിന്ദു സുരേഷ്, ശ്രീമതി വിനീത സതീഷ്,  മിനു ചാള്‍സ്, ബാങ്ക് സെക്ര ട്ടറി  ഷീജ സി. നായര്‍, മാനേജര്‍  ജാന്‍സി ടോമി എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments