പാലാ രാമപുരം റോഡില്‍ ചക്കാമ്പുഴയില്‍ മാരുതി ഓംനി വാന്‍ തീപിടിച്ച് കത്തിനശിച്ചു. ബുധനാഴ്ച രാത്രി 9.30 യോടെയാണ് തീപിടുത്തമുണ്ടായത്. ചക്കാമ്പുഴ കവലയിലെ പലചരക്ക് വ്യാപാരിയായ ഈറ്റയ്ക്കല്‍ സോജന്റെ വാഹനമാണ് കത്തിനശിച്ചത്.
സോജന്‍ കടയടച്ച് വീട്ടിലേക്ക് പോകുന്നതിനായി വാഹനം സ്റ്റാര്‍ട്ട് ചെയ്യുമ്പോഴാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി. പോലീസും പാലായില്‍ നിന്ന് അനിശമനസേന സ്ഥലത്തെത്തി തീയണച്ചു.
0 Comments