Breaking...

9/recent/ticker-posts

Header Ads Widget

ഊട്ടുപുരയുടെ ഉദ്ഘാടനം നടന്നു



കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്തിന്റെ വികസന പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് സ്‌കൂളില്‍ ഊട്ടുപുര അനുവദിച്ചത്. ഊട്ടുപുരയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ്  ജോസ് പുത്തന്‍കാല നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ.ജോസ് വള്ളോംപുരയിടം അധ്യക്ഷത വഹിച്ചു. 


ഊട്ടുപുരയുടെ വെഞ്ചരിപ്പ് ഫാ.വള്ളോംപുരയിടം നിര്‍വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. 



മാഞ്ഞൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു കൊണ്ടുക്കാല,  പഞ്ചായത്തംഗം ആന്‍സി സിബി, സ്‌കൂള്‍ പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ്, പിടിഎ പ്രസിഡന്റ് ഷാജി കടുക്കരിയില്‍, ജോര്‍ജുകുട്ടി കാറുകുളം എന്നിവര്‍പ്രസംഗിച്ചു.

Post a Comment

0 Comments