Breaking...

9/recent/ticker-posts

Header Ads Widget

കളിക്കളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലൂടെ കായിക ഉപകരണങ്ങള്‍ നല്‍കി



പാലാ അല്‍ഫോന്‍സാ അത്‌ലറ്റിക് അക്കാദമിക്ക്  അലുംനി ഓഫ് സായ്  കാലിക്കറ്റ് ഏര്‍പെടുത്തിയ കളിക്കളത്തിനൊരു കൈത്താങ്ങ് പദ്ധതിയിലൂടെ ഒരു ലക്ഷം രൂപ വില വരുന്ന വിവിധ കായിക ഉപകരണങ്ങള്‍ നല്‍കി.  2021 ല്‍ സ്ഥാപിതമായ മുന്‍കായിക താരങ്ങളുടെ സംഘടനയാണ് അസൈക്.   സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കോഴിക്കോട് സെന്ററില്‍ പരിശീലിച്ച് കായിക മേഖലക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ 500 ല്‍ പരം കായിക താരങ്ങളാണ് ഇതില്‍ അംഗങ്ങളായിട്ടുള്ളത്. 

വളര്‍ന്നു വരുന്ന പുതു തലമുറയിലെ കായികതാരങ്ങള്‍ക്കായി നടപ്പാക്കുന്ന കളിക്കളത്തിനൊരു കൈത്താങ്ങ് എന്ന  പദ്ധതിയിലൂടെയാണ് പാലാ അല്‍ഫോന്‍സാ അതിലേറ്റിക് അക്കാഡമിക്ക് കായികോപകരണങ്ങള്‍ നല്‍കിയത്. ഫെഡറല്‍ ബാങ്കിന്റെ ധന സഹായത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത്.  കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മുന്‍ സായി പരിശീലകനായ  ജോര്‍ജ് പി ജോസഫ് നിര്‍വഹിച്ചു. അര്‍ജുന അവാര്‍ഡ് ജേതാവ് ടോം ജോസഫ്, മുഖ്യ പ്രഭാഷണം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ റവ ഡോ. ഷാജി ജോണ്‍ അധ്യക്ഷനായിരുന്നു. അന്താരാഷ്ട്ര വോളിബാള്‍ താരം വിപിന്‍ ജോര്‍ജ് , ഫെഡറല്‍ ബാങ്ക് മാനേജര്‍ ജൂലിയ ജോര്‍ജ്, കോളേജ് ബര്‍സാര്‍ റെവ്. ഫാ. കുരിയാക്കോസ് വെള്ളച്ചാലില്‍, അല്‍ഫോന്‍സാ അതിലേറ്റിക് അക്കാഡമി ഡയറക്ടര്‍ ഡോ. തങ്കച്ചന്‍ മാത്യു, പെണ്ണമ്മ ജോസഫ് , വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മിനിമോള്‍ മാത്യു. ജോബി ഫ്രാന്‍സിസ്, സിജു കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments