പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു തുരുത്തനെതിരെയുള്ള അവിശ്വാസ പ്രമേയം പാസായി. ഭരണപക്ഷം സ്വന്തം ചെയര്‍മാനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു. പ്രതിപക്ഷ അംഗങ്ങള്‍ വോട്ടു ചെയ്തില്ല 26 അംഗ ഭരണസമിതിയിലെ 14 LDF അംഗങ്ങള്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ചെയര്‍മാന്‍ ഷാജു തുരുത്തന്‍ യോഗത്തില്‍ പങ്കെടുത്തില്ല .
ബിനു പുളിക്കക്കണ്ടവും വിട്ടുനിന്നു. അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്‍കിയ സ്വതന്ത്ര അംഗം ജിമ്മി ജോസഫും UDF അംഗങ്ങളും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ചെയര്‍മാനെ മാറ്റാന്‍ തീരുമാനിച്ചിരുന്ന LDF അവിശ്വാസത്തെ അനുകൂലിച്ചപ്പോള്‍ അവിശ്വാസപ്രമേയത്തില്‍ ഒപ്പിട്ടവര്‍ വോട്ട് ചെയ്യാതിരുന്നുവെന്നതും പ്രത്യേകതയാണ്. അവിശ്വാസം പാസായത് തങ്ങളുടെ വിജയമാണെന്ന് ഭരണപക്ഷവും പ്രതിപക്ഷവും അവകാശപ്പെട്ടതും കൗതുകമായി.
0 Comments