പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചിത്രരചനാ പ്രദര്‍ശനം 2k25 നടന്നു. സ്വച്ഛത ഹി സേവാ ക്യാമ്പയിനിന്റെ ഭാഗമായി ശുചിത്വ മിഷന്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചന മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദര്‍ശനമാണ് നടന്നത്. മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
.
സ്വച്ച് സര്‍വ്വേക്ഷന്‍ ബ്രാന്‍ഡ് അംബാസഡറും പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമായ കെവിന്‍ ജിനു പരിപാടിയില്‍ സംബന്ധിച്ചു.സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പല്‍ ,റെജിമോന്‍ കെ മാത്യുവിന്റെ അധ്യക്ഷതയില്‍ നടന്ന പ്രദര്‍ശനത്തില്‍ പാലാ മുനിസിപ്പാലിറ്റി ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോക്ടര്‍ ഗീതാദേവി ടി.വി വിഷയാവതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, പിടിഎ പ്രസിഡന്റ് വി.എം തോമസ്, ഹെഡ്മാസ്റ്റര്‍ റവ. ഫാ.റെജി മാസ്റ്റര്‍ ശങ്കര്‍ കെ സജീവ് എന്നിവര്‍ പ്രസംഗിച്ചു.
0 Comments