Breaking...

9/recent/ticker-posts

Header Ads Widget

സുപ്രിയ സില്‍ക്ക്‌സ് പര്‍ച്ചെയ്‌സ് കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു.



പാലായിലെ വസ്ത്ര വ്യാപാര രംഗത്ത് 15 വര്‍ഷക്കാലമായി ഫാഷന്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന സുപ്രിയ സില്‍ക്ക്‌സ് പതിനഞ്ചാം  വര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ പര്‍ച്ചെയ്‌സ് കൂപ്പണുകളുടെ നറുക്കെടുപ്പ് നടന്നു.

 ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 8 മുതല്‍ ജനുവരി 15 വരെ  2000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് ചെയ്തവര്‍ക്കാണ് സ്വര്‍ണനാണയങ്ങള്‍ സമ്മാനമായി ലഭിക്കുന്നതിനുള്ള കൂപ്പണുകള്‍ നല്‍കിയിരുന്നത്. സമ്മാനാര്‍ഹരായ 8 പേരെ കണ്ടെത്തുന്നതിനുള്ള നറുക്കെടുപ്പ് നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ  നിര്‍വഹിച്ചു. സോജന്‍ സുപ്രിയ ആശംസകളര്‍പ്പിച്ചു. ഒരു ലക്ഷം രൂപയുടെ സ്വര്‍ണ്ണ നാണയങ്ങളാണ് 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൂപ്പണ്‍ നറുക്കെടുപ്പിലൂടെ നല്‍കിയത്.

Post a Comment

0 Comments