Breaking...

9/recent/ticker-posts

Header Ads Widget

മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ PC ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.



ചാനല്‍ ചര്‍ച്ചയിലെ മതവിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ PC ജോര്‍ജിനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സാഹചര്യത്തില്‍ തിങ്കളാഴ്ച രാവിലെ ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു. രാവിലെ 10 മണിയോടെ മകന്‍ ഷോണ്‍ ജോര്‍ജിനും BJP നേതാക്കള്‍ക്കുമൊപ്പമാണ് PC ജോര്‍ജ് ഈരാറ്റു പേട്ട കോടതിയിലെത്തിയത്. 

വൈകിട്ട് 6 വരെ പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി നിര്‍ദ്ദേശം നല്‍കി. PC ജോര്‍ജ് സ്വയം കീഴടങ്ങിയ സാഹചര്യത്തില്‍ അറസ്റ്റ് അടക്കമുള കാര്യങ്ങളെ സംബന്ധിച്ച് വ്യക്തത വരുത്താനും കോടതി നിര്‍ദേശിച്ചിരുന്നു  രേഖകള്‍ പരിശോധിച്ച ശേഷം ജോര്‍ജിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്യാന്‍ ഉത്തരവിടുകയുമായിരുന്നു. ജനുവരി 5 ന് ചാനല്‍ ചര്‍ച്ചയിലെ  മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റിയാണ് പരാതി നല്‍കിയിരുന്നത്.

Post a Comment

0 Comments