Breaking...

9/recent/ticker-posts

Header Ads Widget

പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മികവുത്സവം-2025 സംഘടിപ്പിച്ചു.



പ്രവിത്താനം  സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തില്‍ 
 മികവുത്സവം-2025  സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലം ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് അംഗങ്ങള്‍  റോബോട്ടിക്‌സ്, ആനിമേഷന്‍, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളില്‍ പരിശീലനം നേടി തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും, റോബോട്ടിക് ശില്പശാലയും, സൈബര്‍ സെക്യൂരിറ്റി പോസ്റ്റര്‍ പ്രദര്‍ശനവും മികവുത്സവത്തിന്റെ ഭാഗമായി  നടന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍  ഉദ്ഘാടനം ചെയ്തു. 

 ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പാലാ ഗവണ്‍മെന്റ് പോളിടെക്‌നിക് കോളേജിന്റെ സഹകരണത്തോടെ  ശില്പശാലയും സംഘടിപ്പിച്ചു. കോളേജിലെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അധ്യാപകരായ രാഹുല്‍ ആര്‍. നായര്‍, ദീപക് ജോയ് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. മികവുത്സവത്തോടനുബന്ധിച്ച് സൈബര്‍ സെക്യൂരിറ്റിയെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി പോസ്റ്റര്‍ പ്രദര്‍ശനവും, ലിറ്റില്‍ കൈറ്റ്‌സിന്റെ മൂന്നുവര്‍ഷത്തെ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കി 2022-25 ബാച്ച്  വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ അസൈന്‍മെന്റുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് ഹെഡ്മാസ്റ്റര്‍ അജി വി. ജെ., കൈറ്റ് മാസ്റ്റര്‍ ജിനു ജെ വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യ കെ. എസ്. എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments