Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ കക്കയം കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം



പുന്നത്തുറ കക്കയം  കിരാതമൂര്‍ത്തി ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം ഫെബ്രുവരി 24, 25, 26 ദിവസങ്ങളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 24-ന് രാവിലെ വിശേഷാല്‍ പൂജകളോടെ ഉത്സവത്തിന് തുടക്കമാകും. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം തിരുവരങ്ങില്‍ തിരുവാതിര,കൈകൊട്ടിക്കളി, സംഗീത സംവിധായകന്‍  ജെയ്സണ്‍ ജെ. നായര്‍ നയിക്കുന്ന സംഗീത സമാഗമം എന്നിവ നടക്കും.

 25- ന് രാവിലെ 7.30-ന് അഖണ്ഡ നാമാര്‍ച്ചന, രാത്രി 7.30-ന് ചലചിത്ര പിന്നണി ഗായകന്‍ തേക്കടി രാജനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും ഫെബ്രുവരി 26 ന് ശിവരാത്രി ദിനത്തില്‍ രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, 10.30-ന് രുദാഭിഷേകം, കലശം, എന്നിവ ഉണ്ടായിരിക്കും. വൈകുന്നേരം 4.30 -ന് കാവടി ഘോഷയാത്ര പുന്നത്തുറ കവലയില്‍ നിന്നും ആരംഭിക്കും. ഘോഷയാത്രയില്‍ പൂക്കാവടി,  കൊട്ടക്കാവടി, വിവിധ കലാരൂപങ്ങള്‍, ശിങ്കാരിമേളം, ഡി.ജെ. ഫ്യൂഷന്‍ എന്നിവ വിസ്മയക്കാഴ്ചയൊരുക്കും. കറ്റോട് ജംഗ്ഷനില്‍ കാവടി ഘോഷയാത്രയ്ക്ക് സ്വീകരണം നല്‍കും. തിരുവരങ്ങില്‍ രാത്രി ഏഴിന് തിരുവാതിര, കൈക്കൊട്ടികളി ,നൃത്ത സന്ധ്യ എന്നിവ നടക്കും. 11.30 ന് ശിവരാത്രി പൂജ, ശിവരാത്രിവിളക്ക് എന്നിവയോടെ ശിവരാത്രി ആഘോഷങ്ങള്‍ സമാപിക്കും. ക്ഷേത്രം ട്രസ്റ്റ് കമ്മറ്റി പ്രസിഡന്റ് സതീശന്‍ .കെ . നമ്പൂതിരി, സെക്രട്ടറി കെ.ആര്‍.സതീഷ് കുമാര്‍, കണ്‍വീനര്‍ വി.ബി. മധു, മാതൃസമിതി ചെയര്‍പേഴ്‌സണ്‍ ടി.എന്‍. മായാദേവി, ഹരികൃഷ്ണന്‍. പി. മുരളി, കെ.പി. വേണു, ടി. എ. മണി തൃക്കോതമംഗലം എന്നിവര്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments