Breaking...

9/recent/ticker-posts

Header Ads Widget

പുന്നത്തുറ പഴയ പള്ളി ചതുര്‍ശതാബ്ദി സ്‌നേഹവീടിന്റെ ശിലാസ്ഥാപനം നടന്നു.



പുന്നത്തുറ പഴയ പള്ളിയുടെ ചതുര്‍ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടപ്പാക്കുന്ന സേവന പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി നിര്‍മ്മിച്ചു നല്‍കുന്ന മൂന്നാമത്തെ സ്‌നേഹവീടിന്റെ ശിലാസ്ഥാപനം നടന്നു. പുന്നത്തുറ പഴയ പള്ളി അസിസ്റ്റന്റ് വികാരി ഫാദര്‍ ജോസഫ് തച്ചാറ കല്ലിടീല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. 

പുന്നത്തുറ ഇടവക നാനൂറു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ വീടിന്റെ ശോച്യാവസ്ഥ മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യ ത്തോടെയാണ് സ്‌നേഹവീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. പുന്നത്തുറ പള്ളിക്കു സമീപമുള്ള നിര്‍ധന കുടുംബത്തിന്റെ വീടിന്റെ ശോച്യാവസ്ഥ നേരില്‍ കണ്ടു ബോധ്യപ്പെട്ട സോമന്‍ കോട്ടൂരാണ് വീട് നിര്‍മ്മിക്കുന്നതിനാവശ്യമായ തുക സംഭാവനയായി നല്‍കുന്നത്.

Post a Comment

0 Comments