Breaking...

9/recent/ticker-posts

Header Ads Widget

റാഗിങ്ങുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു.



കോട്ടയം ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജില്‍  റാഗിങ്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഒന്നാം വര്‍ഷക്കാരെ ക്രൂരമായി റാഗിങ് നടത്തിയത്. റാഗിങ്ങുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നിലവ് വാളകം  കീരീപ്ലാക്കല്‍  സാമുവേല്‍  (20), വയനാട് പുല്‍പ്പള്ളി  ഞാവലത്ത്  ജീവ (19), മലപ്പുറം മഞ്ചേരി പയ്യനാട്  കച്ചേരിപ്പടി റിജില്‍ ജിത്ത് (20) മലപ്പുറം വണ്ടൂര്‍  കരുമാരപ്പറ്റ  രാഹുല്‍ രാജ് (22), കോരുത്തോട് മടുക്കാ ഭാഗത്ത് നെടുങ്ങാട്ട്  വിവേക് (21) എന്നിവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.


 സീനിയര്‍ വിദ്യാര്‍ത്ഥികളായ  ഇവര്‍ ഒന്നാം വര്‍ഷ നഴ്‌സിംഗ്   വിദ്യാര്‍ത്ഥികളെ ദേഹോപദ്രവം ഏല്‍പ്പിച്ചും, കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങിയും റാഗിങ് നടത്തുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവരെ  കോടതിയില്‍ ഹാജരാക്കി.



.

Post a Comment

0 Comments