ലിവര്‍ സിറോസിസ് എന്ന മാരകരോഗം പിടിപെട്ട് ചികിത്സയിലായ പുലിയന്നൂര്‍ സ്വദേശി രാജീവ് സുമനസ്സുകളുടെ സഹായം തേടുന്നു. അമ്മയും ഭാര്യയും മകനും അടങ്ങുന്നതാണ് രാജീവിന്റെ കുടുംബം. തുടക്കത്തില്‍ മെഡിക്കല്‍ കോളേജില്‍ ആയിരുന്നു ചികിത്സ. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലാണ് തുടര്‍ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നത്. രാജീവിന് കരള്‍ പകുത്തു നല്‍കാന്‍ സഹോദരന്‍ തയ്യാറാണ്. എന്നാല്‍ കരള്‍ മാറ്റാന്‍ ശസ്ത്രക്രിയയ്ക്ക് 30 ലക്ഷം രൂപ സമാഹരിക്കേണ്ടതുണ്ട്.
സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായ ഭാര്യയുടെ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. കൂലിപ്പണിക്കാരനായ രാജീവിന് ഇപ്പോള്‍ ജോലിയ്ക്ക് പോകാനാവാത്ത സ്ഥിതിയാണ്. പഞ്ചായത്തിന്റെ സഹകരണത്തോടെ ധനസമാഹരണത്തിനായി മുത്തോലി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടു്‌ളതായി വാര്‍ഡ് കൗണ്‍സിലര്‍ എന്‍ കെ ശശി പറഞ്ഞു. കരള്‍മാറ്റ ശസ്ത്രക്രിയ ചികിത്സ നിധിയിലേക്ക് സുമനസ്സുകളുടെ സഹായം തേടുകയാണ് രാജീവും കുടുംബവും.
0 Comments